പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പനമരം : പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. മാനന്തവാടി ഒഴക്കോടി സ്വദേശി നമ്പ്യാരുമലയിൽ ഷിൻസ് (23 ) ആണ് പിടിയിലായത്.
ബന്ധുവീട്ടിൽ വിവാഹ ആഘോഷത്തിനിടെ പരിചയപ്പെട്ട 15 വയസുള്ള പെൺകുട്ടിയെ ഫോണിലൂടെ ഇയാൾ നിരന്തരം ശല്യം ചെയ്യുകയും, മാനന്തവാടി, തലപ്പുഴ എന്നിവിടങ്ങളിൽവച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
പനമരം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സിജിത്ത്, എസ്.സി.പി.ഒ അസീസ്, അജയ്, സി.പി.ഒ ശിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.