വിറക് ശേഖരിക്കാൻ പോയ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
മാനന്തവാടി : വിറക് ശേഖരിക്കാൻ പോയ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരിയ മുള്ളൽ മാവിലവീട് കോളനിയിലെ ചന്ദ്രൻ (56) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നരയോടെ ആണ് ചന്ദ്രനെ തോട്ടിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷമാണ് വീട്ടിൽ നിന്നിറങ്ങിയത്. ഈ സമയം ഭാര്യ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു.
വഴിയിലുള്ള ആഴവും വെള്ളവും കുറഞ്ഞ തോട്ടിലേക്ക് ചന്ദ്രൻ കാൽവഴുതി വീണതാണെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന് അപസ്മാര രോഗവുമുണ്ട്. മൃതേദേഹം വയനാട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ:അമ്മിണി.