April 19, 2025

ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ കൂട്ട് നിൽക്കുന്നു – കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ 

Share

 

പനമരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ശ്രമിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ ആരോപിച്ചു.

 

കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളും അവ വിതരണം ചെയ്യുന്ന സർട്ടിഫിക്കറ്റുകളും എല്ലാം പൊതുസമൂഹത്തിന്റെ മുൻപിൽ സംശയത്തിന്റെ നിഴലിൽ ആയിരിക്കുകയാണ്. ഈ സാഹചര്യം സൃഷ്ടിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. യോഗ്യരായ വിദ്യാർത്ഥികൾ തൊഴിൽ അന്വേഷിച്ച് നടക്കുകയും തൊഴിൽ സാഹചര്യങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടാത്തത് കാരണം വിദേശരാജ്യങ്ങളിലേക്ക് കൂട്ടത്തോടെ പാലായനം ചെയ്യുകയാണ്.

 

അതേസമയം വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയും വ്യാജ ബിരുദങ്ങൾ സമ്പാദിച്ചും അധികാര കേന്ദ്രങ്ങളുടെ സഹായത്തോടെ അയോഗ്യരായവർ ജോലി നേടിയെടുക്കുകയും ചെയ്യുന്നു. ഇത് പ്രതിഷേധാർഹമാണ്. ഇത്തരക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുവാനും മാതൃകാപരമായി ശിക്ഷിക്കുവാനും സർക്കാർ ആർജ്ജവം കാണിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ മാനന്തവാടി രൂപത നേതൃ സമ്മേളനം ആവശ്യപ്പെട്ടു.

 

രൂപതാ പ്രസിഡൻ്റ് കെ.പി സാജു അധ്യക്ഷത വഹിച്ച യോഗം മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടൊളിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ഗ്ലോബൽ യൂത്ത് കൗൺസിൽ കൺവീനർ ട്രീസ ലിസ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണവും യൂത്ത് കൗൺസിൽ ജനറൽ കോഡിനേറ്റർ സിജോ ഇലന്തൂർ ഗ്ലോബൽ കോഡിനേറ്റർ ജോമോൻ മതിലകത്ത് എന്നിവർ വിഷയാവതരണവും നടത്തി.

 

രൂപതാ യൂത്ത് കൗൺസിൽ ജനറൽ കോർഡിനേറ്ററായി ശ്രീ എബിൻ മുട്ടപ്പള്ളിയേയും . കോർഡിനേറ്റർമാരായി നിഥിൻ പുരക്കുടിയിൽ, ജിജോ മംഗലം, സവിജു അമ്പാറയിൽ, നിഥിൻ പതിപ്പളി എന്നിവരെയും തിരഞ്ഞെടുത്തു.

 

യോഗത്തിൽ ജോൺസൺ തൊഴുത്തുക്കൽ, തോമസ് പാഴുകാല, ജിജോ മംഗലം, ലൗലി, മാത്യു ചെന്നലോട് എന്നിവർ സംസാരിച്ചു.

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.