നടവയലിൽ കാട്ടുപന്നിയുടെ ആക്രമണം ; തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് പരിക്ക്
പനമരം : നടവയലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് പരിക്ക്. പാതിരിയമ്പം കോളനിയിലെ ലില്ലി (45) നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. അയനിമല പാറപുറത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളികള്‍ക്കിടയിലേക്ക് പന്നികള്‍ കൂട്ടത്തോടെ പാഞ്ഞെത്തുകയായിരുന്നു. തൊഴിലാളികള്‍ ചിതറി ഓടുന്നതിനിടെ വലത് കാലിന് കുത്തേറ്റ ലില്ലിയെ പനമരം സി.എച്ച്‌സിയില്‍ പ്രവേശിപ്പിച്ചു.