ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം ; വായ മൂടിക്കെട്ടി പ്രതിഷേധിച്ചു
കൽപ്പറ്റ : നീതിക്കായി പോരാടുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഓളിംബിക് അസോസിയേഷനും ജില്ലയിലെ കായിക സംഘടനകളും സംയുക്തമായി വായ മൂടികെട്ടി കൊണ്ട് പ്രതിഷേധിച്ചു. ഏഷ്യൻതാരം അബൂബക്കർ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ.ടി ഷണ്മുഖൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ എന്നിവർ സംസാരിച്ചു.