May 3, 2025

ഭാര്യയുടെ കാൽ കമ്പിവടി കൊണ്ട് തല്ലിയൊടിച്ചു : ഭർത്താവ് അറസ്റ്റിൽ

Share

 

പനമരം : ഭാര്യയുടെ കാൽ കമ്പിവടി കൊണ്ട് തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രൻ (57) ആണ് പിടിയിലായത്.

 

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിക്ക് കുടുംബവഴക്കിനെ തുടർന്ന് ചന്ദ്രൻ കമ്പിവടി കൊണ്ട് ഭാര്യ മുത്തു ( 42) വിന്റെ വലതുകാലിന്റെ എല്ല് തല്ലി ഒടിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽപോയ ചന്ദ്രനെ കുണ്ടാല കൂവമൂല കോളനിക്ക് പരിസരത്ത് നിന്നും സ്പെഷ്യൽ ബ്രാഞ്ചിന്റെ സഹായത്തോടെ ചൊവ്വാഴ്ച പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.