പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
ബത്തേരി : സർക്കാരിന്റ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ ചെക്ക് പോസ്റ്റ് ഇല്ലാത്ത പ്രദേശങ്ങളിൽ ലഹരി കടത്ത് തടയുന്നതിനായി അനുവദിച്ച കെമു (KEMU- KERALA EXCISE MOBILE INTERVENTION UNIT) വിന്റെ 24 മണിക്കൂർ വാഹന പരിശോധന ജില്ലയിലും ആരംഭിച്ചു. ഇന്നലെ പെരിക്കല്ലൂരിൽ നടന്ന പരിശോധനയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് പന്തിരാങ്കാവ് സ്വദേശി ഷാനവാസ് (30) എന്നയാളെ 55 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു.
ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ, പ്രിവന്റീവ് ഓഫിസർ വി.ആർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ് ഇ.ബി, ജ്യോതിഷ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കാളികളായത്.