തോൽപ്പെട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
കാട്ടിക്കുളം : തോൽപ്പെട്ടിയിൽ രണ്ടാം ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. തോൽപ്പെട്ടി ആളൂർ കോളനിയിലെ ശാന്ത (45) ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശാന്തയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രണ്ടാം ഭർത്താവ് രാധാകൃഷ്ണൻ ഒളിവിലാണ്. രാത്രിയിൽ വെട്ടേറ്റ ശാന്ത ചോര വാർന്ന് റോഡരികിൽ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പോലിസിൽ വിവരമറിയിച്ചത്.