ബൈത്തുറഹ്മ വീടിന്റെ കുറ്റിയടിക്കൽ കർമം
നിരവിൽപ്പുഴ : തൊണ്ടർനാട് പഞ്ചായത്ത് കെ.എം.സി.സി നിരവിൽപുഴയിലെ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മ വീടിന്റെ കുറ്റിയടിക്കൽ കർമം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഫണ്ടിന്റെ ആദ്യ ഗഡു ഏരി അബ്ദുല്ലയിൽ നിന്നും തങ്ങൾ ഏറ്റുവാങ്ങി. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയും നിർമാണ കമ്മിറ്റി ചെയർമാനുമായ കെ.സി. അസീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി ആലികുട്ടി, കെ.എം.സി.സി മണ്ഡലം സെക്രട്ടറി റാഷിദ് കേളോത്, റാഷിദ് ഉസ്താദ്, മുസ്തഫ. എം, വി. സി. ഹമീദ്, സലീം അസ്ഹരി തുടങ്ങിയവർ പങ്കെടുത്തു.