പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
പനമരം: പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. നടവയല്‍ പറപ്പുള്ളിയില്‍ വീട്ടില്‍ ഡാനിഷ് (45) നെയാണ് പനമരം പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. കടയിൽ സാധനം വങ്ങാൻ ചെന്ന പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ കഴിഞ്ഞ 18 ന് പനമരം പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ ബത്തേരിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സിജിത്ത്, എ.എസ്.ഐ വിനോദ് ജോസഫ്, സീനിയർ സി.പി.ഒമാരായ കെ.ഷിഹാബ്, സി.ആർ മോഹൻദാസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.