April 3, 2025

ജപ്തി ഭീഷണി : പുൽപ്പള്ളിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

Share

 

പുല്‍പ്പള്ളി : ബാങ്ക് ജപ്തി ഭീഷണിയെ തുടർന്ന് പുൽപ്പള്ളിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കുടിയില്‍ കൃഷ്ണന്‍കുട്ടി (70) ആണ് മരിച്ചത്. അർബുദ ബാധിതനായ കൃഷ്ണ്‍കുട്ടി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്നാണെന്നു ബന്ധുക്കള്‍ ആരോപിച്ചു.

 

കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ കൃഷ്ണൻ കുട്ടി കഴിഞ്ഞ ദിവസം മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

 

കൃഷ്ണന്‍കുട്ടി 2013 ല്‍ ബത്തേരി കാർഷിക വികസന ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു വര്‍ഷം പലിശ അടച്ചു പുതുക്കിയെങ്കിലും പിന്നീട് കൃഷികള്‍ നശിച്ചതിനാല്‍ വായ്പ തിരിച്ചടവ് നടന്നില്ല. ജപ്തി നടപടികള്‍ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് അടുത്തിടെ പല തവണ നോട്ടീസ് അയച്ചിരുന്നു. ഇതിനു പുറമേ നിയമോപദേശകനെ കൂട്ടി ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയും ജപ്തി ഭീഷണി മുഴക്കിയതായും കുടുംബാംഗങ്ങള്‍ പറയുന്നു.

 

2014 ല്‍ ഭാര്യയുടെ പേരില്‍ മറ്റൊരു സഹകരണ ബാങ്കില്‍നിന്നെടുത്ത 13,500 രൂപയുടെ വായ്പയും കുടിശികയാണ്. ഭാര്യ വിലാസിനിയും മനോജ്, പ്രിയ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.