മാനന്തവാടി രൂപത കത്തോലിക് കോൺഗ്രസ് പ്രതിനിധി സമ്മേളനവും രൂപത യൂത്ത് കൗൺസിൽ – വിമൺ സെൽ രൂപീകരണവും നടത്തി
1 min read
മാനന്തവാടി : മാനന്തവാടി രൂപത കത്തോലിക് കോൺഗ്രസ് പ്രതിനിധി സമ്മേളനവും രൂപത യൂത്ത് കൗൺസിൽ – വിമൺസെൽ രൂപീകരണവും ദ്വാരക പാസ്റ്ററൽ സെൻ്ററിൽ വെച്ച് നടത്തി.
മാനന്തവാടി രൂപത കത്തോലിക് കോൺഗ്രസ് ഡയറക്ടർ ജോബി മുക്കാട്ടുകാവുങ്കൽ സ്വാഗതം പറഞ്ഞു. കത്തോലിക് കോൺഗ്രസ് രൂപത പ്രസിഡൻ്റ് ഡോ. കെ.പി സാജു അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത വികാരി ജനറാൾ ഫാ :പോൾ മുണ്ടോളിക്കൽ ഉദ്ഘാടനവും നടത്തി.
കത്തോലിക് കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവ് രൂപത യൂത്ത് കൗൺസിൽ – വിമൽ സെൽ രൂപീകരണ ഉദ്ഘാടനം നിർവ്വഹിച്ചു. ബഫർ സോൺ, വന്യജീവി ശല്യം, സർഫാസി എന്നിവയെ കുറിച്ച് ചർച്ച നടത്തുകയും, ആഫ്രിക്കൻ പനിയാൽ കൊന്നുകളയുന്ന പന്നികൾക്ക് ആവശ്യമായ നഷ്ടപരിഹാരം കർഷകർക്ക് നൽകണമെന്നും കത്തോലിക് കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
കത്തോലിക് കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയനിലം മുഖ്യപ്രഭാഷണം നടത്തുകയും കത്തോലിക് കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചു പറമ്പിൽ കത്തോലിക് കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ജോസുകുട്ടി ഒഴുകയിൽ കത്തോലിക് കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിമാരായ ബെന്നി ആൻ്റണി, അഡ്വ. ഗ്ലാഡിസ് ചെറിയാൻ മാനന്തവാടി രൂപത കത്തോലിക് കോൺഗ്രസ് സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ മാനന്തവാടി രൂപത കത്തോലിക് കോൺഗ്രസ് വൈസ് പ്രസിഡൻറും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സനുമായ ബീന കരുമാംകുന്നേൽ എന്നിവർ സംസാരിച്ചു.