പഴകിയതും പുഴുക്കളുള്ളതുമായ ഇറച്ചിവില്‍പന ; കോറോത്ത് ബീഫ് സ്റ്റാളിന് പൂട്ട് വീണു
മാനന്തവാടി : പഴകിയതും പുഴുക്കളുള്ളതുമായ ഇറച്ചിവില്‍പന നടത്തിയ ബീഫ് സ്റ്റാളിന് പൂട്ട് വീണു. കോറോം ചോമ്പാല്‍ ബീഫ് സ്റ്റാളാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചത്.
പഴകിയതും പുഴുക്കളുളളതുമായ ഇറച്ചി വിറ്റുവെന്ന പരാതിയെ തുടര്‍ന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ സന്തോഷിന്റെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് പൊതുജനാരോഗ്യം ജീവനക്കാര്‍ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. പരിശോധനയില്‍ പഴകിയ മാംസം കണ്ടെത്തി നശിപ്പിക്കുകയും തുടര്‍ന്ന് ബീഫ് സ്റ്റാള്‍ അടച്ചു പൂട്ടിക്കുകയും ചെയ്തു.