September 10, 2024

മംഗളൂരുവിലെ കൊലപാതക പരമ്പര ; വടക്കന്‍ കേരളത്തിൽ കനത്ത ജാഗ്രത ! വയനാട് ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

1 min read
Share



മാനന്തവാടി : മംഗളൂരുവില്‍ കഴിഞ്ഞ ദിവസം രാത്രി യുവാവിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ വടക്കന്‍ കേരളത്തിലും കനത്ത ജാഗ്രത.

കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ചെക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി. മംഗളൂരുവിലെ സൂറത്കലിലാണ് കഴിഞ്ഞ ദിവസം രാത്രി യുവാവ് കൊല്ലപ്പെട്ടത്.

തുണിക്കട നടത്തുന്ന സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ അക്രമി സംഘം ഫൈസലിനെ വ്യാപാര സ്ഥാപനത്തിന് മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഈ സമയം തുണിക്കടയിലുണ്ടായിരുന്ന ആളുകളെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. ഫൈസലിന്റെ തുണിക്കടയും ആക്രമണത്തിനിരയായി.

രണ്ട് ദിവസം മുന്‍പ് മംഗളൂരുവില്‍ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സംഘമാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്. യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തില്‍ 21 പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള അതിര്‍ത്തിയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. കേരള രജിസ്‌ട്രേഷനുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയത്. ഈ കേസില്‍ അന്വേഷണം നടത്തുന്നതിനായി കേരളത്തിന്റെ സഹായം കര്‍ണാടക പൊലീസ് തേടിയിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.