അക്ഷയ – പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ; ആക്ഷേപമുളളവർ 14 ദിവസത്തിനകം അപ്പീൽ നൽകണം
1 min read
കൽപ്പറ്റ : ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ആദ്യ പത്ത് റാങ്കില്‍ ഉള്‍പ്പെട്ട വ്യക്തികളെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിട്ടുളളത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, കളക്ടറേറ്റ്, അക്ഷയ ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭ്യമാകും.
റാങ്ക് പട്ടികയില്‍ ആക്ഷേപമുളള പക്ഷം ലിസ്റ്റ് പ്രസിദ്ധീകരിച്ച് 14 ദിവസത്തിനകം ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ തല അപ്പീല്‍ കമ്മറ്റി മുമ്പാകെ പരാതി ഉന്നയിക്കാം. ഫോണ്‍. 04936 206267.