യുവാവ് തൂങ്ങിമരിച്ച നിലയിൽ
1 min read
കമ്പളക്കാട് : കമ്പളക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പറളിക്കുന്നിൽ യുവാവിനെ വീട്ടുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറളിക്കുന്ന് പുളിക്കൽ പറമ്പിൽ ഷിബു – ഇന്ദു ദമ്പതികളുടെ മകൻ അശ്വിൻ (20) ആണ് മരിച്ചത്. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല. അതുൽ കൃഷ്ണൻ സഹോദരനാണ്.