72 രാജ്യങ്ങളിൽ രോഗവ്യാപനം; മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ: മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതല്‍ രാജ്യങ്ങളിലേക്കു ബാധിച്ച സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. മങ്കിപോക്സ് അടിയന്തര ആഗോള പൊതുജന ആരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
72 രാജ്യങ്ങളിലാണ് ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചത്. അതില്‍ 70 ശതമാനത്തോളം രോഗികളും യൂറോപ്യന്‍ രാജ്യങ്ങളിലാണ്നേരത്തേ കോവിഡിനെയും ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.