സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; പവന് 37,520 രൂപ
1 min read
ദിവസങ്ങളായുള്ള ഉയര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും ഒടുവില്‍ വിശ്രമിച്ച് സ്വര്‍ണ വില. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4,690 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3,875 രൂപയാണ്. ഇന്നലെ 40 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്.
സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെളളിക്ക് 62 രൂപയാണ് വിപണി വില. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.