ജി.എച്ച്.എസ്.എസ് പനമരം ജേതാക്കൾ
1 min read
പനമരം : വിമുക്തിയും എസ്.പി.സിയും സംയുക്തമായി നടത്തിയ വയനാട് ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പനമരം ഗവൺമെന്റ് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജി.എച്ച്.എസ്.എസ് മൂലങ്കാവിയാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി പനമരം സ്കൂളിലെ കെ.ടി മിഥ്ലാജിനെ തിരഞ്ഞെടുത്തു. പനമരം ഹൈസ്കൂളിലെ സി.പി.ഒമാരായ ടി.നവാസ്, കെ.രേഖ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലിക്കുന്നത്.
ചിത്രം : ചാമ്പ്യൻമാരായ പനമരം ജി.എച്ച്.എസ്.എസ് ടീം.