ലോഗോ ക്ഷണിച്ചു
1 min read
മാനന്തവാടി : വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ഔദ്യോഗിക ലോഗോ നിര്‍മ്മിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൈകൊണ്ട് വരച്ചതോ, അച്ചടിച്ചതോ ആയ എന്‍ട്രികള്‍ ലോഗോയില്‍ ഉപയോഗിക്കുന്ന അടയാളങ്ങള്‍, വാക്കുകള്‍ എന്നിവയുടെ വിശദീകരണം മലയാളത്തിലോ ഇംഗ്ലീഷിലോ പ്രത്യേകമായി എഴുതി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, വയനാട്-670645 എന്ന വിലാസത്തിലോ നേരിട്ടോ ലഭ്യമാക്കണം. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ നല്‍കാം. കേരളത്തിന്റെയും പ്രത്യേകിച്ച് വയനാടിന്റെയും ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന രീതിയിലുള്ള ലോഗോകള്‍ അഭികാമ്യം. അവസാന തീയതി ആഗസ്റ്റ് 31 ന് വൈകീട്ട് 3 വരെ. തിരഞ്ഞെടുക്കുന്ന എന്‍ട്രികള്‍ക്ക് പ്രശസ്തിപത്രവും പുരസ്‌കാരവും നല്‍കും. ഫോണ്‍: 04935 299424.