മാനന്തവാടിയിൽ സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് നടത്തി
മാനന്തവാടി : വയനാടിനെ സമ്പൂർണ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണ ക്യാമ്പ് നടത്തി. സുവർണ ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ നടന്ന ക്യാമ്പിന് പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജ്യോതിർഗമയ, വയനാട് ഹാർട്ട് ബീറ്റ്സ് ട്രോമാ കെയർ എന്നീ സംഘടനകളാണ് നേതൃത്വം നൽകിയത്.
മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ
ആവശ്യമായിവരുന്നവര്‍ക്ക് സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റ്യൂട്ട് ഓഫ്മെഡിക്കല്‍ സയന്‍സില്‍ ചെയ്ത് കൊടുക്കും.
മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വയനാട് ഹാർട്ട് ബീറ്റ്സ് ട്രോമാകെയറിനുള്ള ഓക്സിജൻ കോൺസൻട്രേറ്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അഡ്വ. റഷീദ് പടയന് കൈമാറി. ഫാ. എൽദൊ മനയത്ത് അധ്യക്ഷത വഹിച്ചു.
ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, നഗരസഭാ കൗൺസിലർ സിനി മറ്റമന, പഞ്ചായത്ത് അംഗം ഉഷ വിജയൻ, ബെസി പാറയ്ക്കൽ, സജീർ മാനന്തവാടി, ഫാ. ജോർജ് നെടുന്തള്ളി, ഷാജി മൂത്താശ്ശേരി, നിസാർ ബാരിയ്ക്കൽ, സന്തോഷ് കൃഷ്ണമൂർത്തി, കുര്യാക്കോസ് വലിയപറമ്പിൽ, റോയി പടിക്കാട്ട്, ടി.എ. മുഹസിൻ, റെനിൽ മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.