പത്താം ക്ലാസ്സ് വിജയത്തിളക്കവുമായി കേണിച്ചിറ ഇൻഫന്റ് ജീസസ് സ്കൂൾ
കേണിച്ചിറ : സി.ബി.എസ്.സി പത്താം ക്ലാസ്സ് പരീക്ഷയിൽ തുടർച്ചയായി 17-ാം തവണയും ഇൻഫന്റ് ജീസസ് സ്കൂൾ നൂറുമേനി വിജയം കരസ്ഥമാക്കി. 49 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. എട്ടു വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 97 ശതമാനം മാർക്ക് ലഭിച്ച ക്രിസ്റ്റ ജെ. എലിസബത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. 36 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. വിജയികളെ പ്രിൻസിപ്പാൾ സിസ്റ്റർ ലിൻസ് മരിയ, സ്കൂൾ മാനേജ്മെന്റ്, പി.ടി.എ എക്സിക്യൂട്ടിവ്, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.