സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ തുടർച്ചയായ ഇരുപതാം തവണയും നൂറ് മേനി നേടി ഐഡിയൽ സ്നേഹഗിരി
സുൽത്താൻ ബത്തേരി : സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ ഐഡിയൽ സ്നേഹഗിരി നൂറ് ശതമാനം വിജയം നേടി. തുടർച്ചയായ ഇരുപതാമത് ബാച്ചാണ് നൂറ്മേനി വിജയം നേടുന്നത്. 91 ശതമാനം മാർക്കോടെ ഫാത്തിമ നൈറ സ്കൂളിൽ ഒന്നാമതായി. ആൽബിൻ തോമസ് മലയാളത്തിൽ മുഴുവൻ മാർക്കും നേടി. ഫസ്റ്റ് ക്ലാസ് ഡിസ്റ്റിംഗ്ഷൻ മാർക്കോടെയാണ് മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കിയത്.
കോവിഡ് മഹാമാരി കാലത്തെ പഠന രീതികളിലൂടെയും CBSE പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.
പ്രിൻസിപ്പൽ ഷമീർ ഗസ്സാലി അധ്യക്ഷത വഹിച്ചു. അക്കാഡമിക് കോഡിനേറ്റർ ശ്രുതി ബി, സ്റ്റാഫ് സെക്രട്ടറി സജിത കെ.പി , റിൻസി മാത്യു, അജിത എൽ, അശ്വതി, ടിനു രാജ്, സിന്ധു എം.ആർ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളെയും അവരെയതിന് സജ്ജരാക്കിയ അധ്യാപകരെയും മാനേജ്മെന്റ് അഭിനന്ദിച്ചു.