തിരുനെല്ലി വനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് പനമരം കൂളിവയൽ സ്വദേശി
മാനന്തവാടി : തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടിക്കുളം 54 മജിസ്ട്രേറ്റ് കവലയ്ക്ക് സമീപം വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പനമരം കൂളിവയൽ സ്വദേശി കുടുക്കിൽ വിറ്റാനിക്കാട് ഹക്കീം (44) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് മരത്തിൽ തൂങ്ങിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഹക്കിം ധരിച്ചിരുന്ന ചെരിപ്പും അരയിലെ ഏലസ്സുമാണ് മൃതദേഹം തിരിച്ചറിയുന്നതിന് സഹായകമായത്.
തിരുനെല്ലി എസ്.ഐ. സി.ആർ. അനിൽകുമാർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 20 ദിവസം മുമ്പാണ് ഹക്കീമിനെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് പനമരം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു.
സൗദയാണ് ഹക്കീമിന്റെ ഭാര്യ. മക്കൾ : ശുഹൈബ്, ഷഹബാസ്, റിസാന. മരുമകൻ : മഹ്റൂഫ്.