മുത്തങ്ങയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. അമ്പലപ്പുഴ സ്റ്റേഡിയം വാര്‍ഡിലെ പോസ്റ്റല്‍ സ്റ്റാഫ് കേട്ടേഴ്‌സില്‍ സുഹൈല്‍ ആണ് പിടിയിലായത്.
വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പൊന്‍കുഴിക്ക് സമീപം വെച്ച് ബാഗ്ലൂര്‍ – കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സില്‍ നിന്നാണ് സുഹൈലിനെ പിടികൂടിയത്. സുഹൈലിന്റെ പക്കല്‍ നിന്ന് 247 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. 10 ഗ്രാം എം.ഡി.എം.എ കൈവശം വച്ചാല്‍ പോലും 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അശോക കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, ബാബു ആര്‍.സി. നിക്കോളാസ്, ഡ്രൈവര്‍ ഗ്രേഡ് ബാലചന്ദ്രന്‍ എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.