കോട്ടത്തറ – മണിയങ്കോട് റോഡിൽ അപകടം പതിയിരിക്കുന്നു ; പുഴയോരം ഇടിഞ്ഞു
കോട്ടത്തറ : ശക്തമായ മഴയെ തുടർന്ന് കോട്ടത്തറ – മണിയങ്കോട് റോഡിലെ പുഴയോരം ഇടിഞ്ഞു. കൽപ്പറ്റയിൽ നിന്നും കോട്ടത്തറയിലേക്കുള്ള പ്രധാന പാതയിലെ റോഡിന്റെ പുഴയോരത്താണ് മണ്ണിടിച്ചിൽ. റോഡിലെ സംരക്ഷണ ഭിത്തി ഉൾപ്പെടെ തകര്‍ന്ന് അപകടക്കെണിയിലായിരിക്കുകയാണ്.
കൊടുംവളവിൽ ചെറിയ വാഹനങ്ങള്‍ക്ക് പോലും സുഗമമായി കടന്നുപോവാൻ പറ്റാത്ത സ്ഥിതിയിലാണ്. അപകട മുന്നറിയിപ്പിന്റെ ഭാഗമായി ഇവിടെ മുളകൊണ്ട് താല്കാലിക സംരക്ഷണ വേലി കെട്ടിയിരിക്കുകയാണ്. ശാശ്വത പരിഹാരം ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.