വയനാട് ജില്ല എക്സൈസിൻ്റെ തലപ്പത്ത് ആദ്യമായി വയനാട് സ്വദേശി

മാനന്തവാടി : വയനാട് ജില്ല എക്സൈസിൻ്റെ തലപ്പത്ത് ആദ്യമായി വയനാട് സ്വദേശി നിയമിതനായി. മാനന്തവാടി സ്വദേശി കെ.എസ് ഷാജിയാണ് വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മീഷണറായി കഴിഞ്ഞയാഴ്ച ചുമതലയേറ്റത്.
1998 ൽ എക്സൈസ് സർവ്വീസിലെത്തിയ ഷാജി വയനാട്ടിലെ വിവിധ റേഞ്ച് ഓഫീസുകളിലും, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി വിവിധ ജില്ലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
കണ്ണൂരിലും, തൃശൂരിലും എക്സൈസ് ഡപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ടിച്ച ശേഷമാണ് വയനാട്ടിലേക്ക് നിയമനം ലഭിക്കുന്നത്. വയനാടിൻ്റെ ചരിത്രത്തിലാദ്യമായാണ് വയനാട് സ്വദേശിയായ ഒരാൾ ജില്ലയിലെ എക്സൈസിൻ്റെ തലപ്പത്ത് എത്തുന്നത്. കുറുക്കൻമൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നേഴ്സ് ബിജി കെ ജോസാണ് ഭാര്യ. മിഷേൽ ഷാജി, നോയൽ ഷാജി, അൻഷേൽ ഷാജി എന്നിവർ മക്കളാണ്.