വയനാട്ടിൽ മഴക്കെടുതി തുടരുന്നു ; കണിയാരത്ത് വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
1 min readമാനന്തവാടി: ശക്തമായ മഴയെ തുടർന്ന് കണിയാരം കുറ്റിമൂലയിൽ റോഡരികിലെ വീടിന്റെ മുന്‍ഭാഗത്തെ സംരക്ഷണ ഭിത്തിയിടിഞ്ഞു. കുന്നത്ത് സുബ്രഹ്‌മണ്യന്റെ വീടിന്റെ മതിലും കാര്‍ ഷെഡുമാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്.
ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. വീടിന്റെ തറയുടെ തൊട്ടടുത്തു വരെ ഇടിഞ്ഞതിനാല്‍ വീട് അപകട ഭീഷണിയിലായിരിക്കുകയാണ്.ഷെഡിലുണ്ടായിരുന്ന കാര്‍ ഭാഗികമായി തകര്‍ന്നു. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.