മാനന്തവാടിയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 21 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ
1 min readമാനന്തവാടി : മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷയിൽ കടത്തിയ 21 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ.
ഒഴക്കോടി വിമലാനഗർ കോറോത്ത് മോളിൽ രതീഷ് (39) ആണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ 500 മില്ലി ലിറ്റർ ഉൾക്കൊള്ളുന്ന 21 കുപ്പികളിലായാണ് വിദേശ മദ്യം സൂക്ഷിച്ചത്.
മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാംജിത്തും സംഘവുമാണ് പരിശോധന നടത്തിയത്.