സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് ; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4680 ആയി.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പവന് 37,560 രൂപയായിരുന്നു കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വില. കഴിഞ്ഞ അഞ്ചിന് വില 38,480 രൂപ വരെ എത്തിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ ഇപ്പോഴും തുടരുന്നു.