മാനന്തവാടി ഡിപ്പോയിലെ മനുഷ്യ സ്നേഹികളായ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഹൃദയ സ്പർഷം സ്നേഹാദരവ് നൽകി

പനമരം : ബസ് യാത്രക്കിടയിൽ കുഴഞ്ഞ് വീണ യാത്രക്കാരനെ റൂട്ട്മാറ്റി ഓടിച്ച് അതിസാഹസികമായി ഹോസ്പിറ്റലിൽ എത്തിച്ചു ജീവൻ രക്ഷിക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ എം.ടി രമേഷ് പനമരം, കണ്ടക്ടർ സി.പ്രദീപ് തോണിച്ചാൽ എന്നിവരെ ഹൃദയസ്പർഷം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ സ്നേഹോപകാരം നൽകി ആദരിച്ചു.
ഉപകാരം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ ടീച്ചർ പനമരത്ത് നടന്ന ചടങ്ങിൽ നൽകി. ഹൃദയസ്പർഷം ജനറൽ സെക്രട്ടറി മാമു പനമരം, ട്രഷറർ ജോയി ജാസ്മിൻ, പി.ആർ.ഒ മൂസ കൂളിവയൽ, രക്ഷാധികാരി സുലോജന കെ, മനോജ് കെ, നിഷാദ് വാളാട് എന്നിവർ പങ്കെടുത്തു.
