മഴ : പനമരത്തെ പുഴകൾ കരകവിഞ്ഞു ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
പനമരം : ശക്തമായ മഴയെ തുടർന്ന് പനമരത്തെ ഇരുപുഴകളും കരകവിഞ്ഞൊഴുകാൻ തുടങ്ങി. താഴ്ന്ന പ്രദേശങ്ങളായ മാത്തൂർവയൽ, അങ്ങാടിവയൽ, കൈപ്പാട്ടുകുന്ന്, മലങ്കര, നീരട്ടാടി, കഴുക്കലോടി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി.
മഴ കനത്താൽ ആദിവാസി കോളനികൾ ഉൾപ്പെടെ വെള്ളത്തിനടിയിലാകും. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ നടപടി തുടങ്ങി.
മാത്തൂര്‍ കോളനികളിലെ വീടുകളില്‍ വെള്ളമെത്താന്‍ തുടങ്ങിയതിനാല്‍ സുരക്ഷിതയിടങ്ങളില്‍ മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.