മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ മൈസൂര്‍ – കോഴിക്കോട് – കര്‍ണ്ണാടക ആര്‍.ടി.സി ബസ്സില്‍ നിന്നും മാരകമയക്കുമരുന്നായ 70 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.
കോഴിക്കോട് മുക്കം കക്കാട് തൊട്ടുമ്മല്‍ അഹദ് നാസര്‍ (23) ആണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് പി.എ, പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്.ഇ, സോമന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
20 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്നതും മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.