മഴക്കെടുതി ; തലപ്പുഴയിൽ മണ്ണിടിഞ്ഞ് വീടിന്റെ സംരക്ഷണഭിത്തി തകർന്നു
തലപ്പുഴ: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന്റെ പിൻഭാഗം തകര്‍ന്നു. തലപ്പുഴ ചുങ്കത്ത് കാപ്പിക്കളം കുന്നത്ത് നാസറിന്റെ വീടിന്റെ പിൻഭാഗത്താണ് മണ്ണിടിഞ്ഞ് വീണത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. അടുക്കളയോട് ചേര്‍ന്നുള്ള ചുമർ ഭാഗികമായും, സംരക്ഷണ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
ചിത്രം: കാപ്പിക്കളം കുന്നത്ത് നാസറിന്റെ വീടിന്റെ പിൻഭാഗത്ത് മണ്ണിടിഞ്ഞപ്പോൾ