അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം ; അപേക്ഷ ക്ഷണിച്ചു
1 min readകൽപ്പറ്റ : കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 21-35 നും ഇടയില്‍ പ്രായമുള്ള സിവില്‍ എഞ്ചിനീയറിംഗ് ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യത കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഒരുവര്‍ഷത്തേക്കാണ് നിയമനം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെപകര്‍പ്പ് എന്നിവ സഹിതം ജൂലൈ 23 വൈകീട്ട് 5 ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 203824.