കെ .കരുണാകരൻ അനുസ്മരണ ഗാനം പ്രകാശനം ചെയ്തു
കേണിച്ചിറ : കെ.പി.സി.സി സാംസ്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ കരുണാകരൻ അനുസ്മരണവും ഗാന പ്രകാശനവും നടത്തി. അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.എം സുധാകരൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണഗാന സി.ഡി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പിള്ളി പ്രകാശനം നടത്തി.
ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ, നിയോജക മണ്ഡലം ചെയർമാൻ ബിനു മാങ്കൂട്ടത്തിൽ, ജില്ലാ വൈസ് ചെയർമാൻ സലിംതാഴത്തൂർ, മണ്ഡലം പ്രസിഡൻറ് നാരായണൻ നായർ, ബ്ലോക്ക് മെമ്പർ ലൗലി ഷാജു, സുന്ദർരാജ് എടപ്പെട്ടി , കെ.പി.എസ്.റ്റി.എ ജില്ലാ സെക്രട്ടറി സജിൻ ടി.എൻ, ജില്ലാ ട്രഷറർ സുന്ദർരാജ് എടപ്പെട്ടി, ഉമ്മർ പൂപ്പറ്റ, കെ. പത്മനാഭൻ, സി.ആർ കനകൻ, കെ.എസ്.യു ബത്തേരി ബ്ലോക്ക് പ്രസിഡൻ്റ് അതുൽ തോമസ് എന്നിവർ പ്രസംഗിച്ചു.
സംസ്കാര സാഹിതി പൂതാടി മണ്ഡലം ചെയർമാനായി ദിനേഷ് കുമാർ താഴാനിയേയും കൺവീനറായി സാബു വയനാടിനേയും തിരഞ്ഞെടുത്തു.