പഠന വിഷയമായി ചെസ്സിനെയും ഉൾപ്പെടുത്തി ബത്തേരി ഐഡിയൽ സ്നേഹഗിരി സ്‌കൂളിൾ

സുൽത്താൻ ബത്തേരി :
ഐഡിയൽ സ്നേഹഗിരി സ്‌കൂളിൽ ചെസ്സ് ക്ലാസ്സുകൾക്ക് തുടക്കമായി. വിദ്യാർഥികളുടെ മാനസികോല്ലാസം വർധിപ്പിക്കുക, ഏകാഗ്രത വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇംഗ്ലീഷ്, ഗണിതം, ലൈബ്രറി തുടങ്ങിയ വിഷയങ്ങളെ പോലെ തന്നെ ഒരു പഠന വിഷയമായി ചെസ്സ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ വർഷത്തോടെ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും സിലബസിന്റെ ഭാഗമായി ചെസ്സ് പഠിക്കാം. ജില്ലയിൽ ആദ്യമായാണ് ഒരു സ്‌കൂളിൽ ചെസ്സ് പാഠ്യവിഷയമായി ഉൾപ്പെടുത്തുന്നത്.
വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ ഷമീർ ഗസ്സാലി അധ്യക്ഷത വഹിച്ചു. അക്കാദമിക് കോഡിനേറ്റർ ശ്രുതി ബി, അലീന എ, ചെസ്സ് ട്രയിനർ അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു.
