മാനന്തവാടിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് വയോധിക മരിച്ചു ; മകന് പരിക്ക്
1 min readമാനന്തവാടി : അസുഖബാധിതയായ വയോധിക ആശുപത്രിയിലേക്കുള്ള വഴിമധ്യേ വാഹനാപകടത്തില്‍ മരിച്ചു. അഞ്ചുകുന്ന് മാങ്കാണി കോളനിയിലെ അമ്മു (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മാനന്തവാടി പോസ്റ്റ് ഓഫീസ് കവലയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.
പിലാക്കാവ് വട്ടര്‍കുന്നിലെ മകന്റെ വീട്ടിലെത്തിയ അമ്മുവിനെ അസുഖത്തെ തുടര്‍ന്ന് വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തുവച്ച് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന മകന്‍ ഉണ്ണികൃഷ്ണന് സാരമായി പരിക്കേറ്റു. ഭര്‍ത്താവ്: ചീരന്‍. മറ്റു മക്കള്‍: കല്യാണി, ബാലചന്ദ്രന്‍, സുരേഷ്. മരുമക്കള്‍: ചന്ദ്രിക, സുനിത. സംസ്‌കാരം ഇന്ന് ( ഞായറാഴ്ച ) അഞ്ചുകുന്ന് മാങ്കാണി കോളനി ശ്മശാനത്തില്‍.