പീച്ചങ്കോടിൽ കുളത്തില്‍ കാൽവഴുതി വീണ് രണ്ടാംക്ലാസ് വിദ്യാർഥി മരിച്ചു
1 min read
നാലാംമൈൽ : പീച്ചങ്കോട് എല്‍.പി സ്‌കൂള്‍ ഗ്രൗണ്ട് പരിസരത്തെ കുളത്തില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു. പീച്ചങ്കോട് കുനിയില്‍ റഷീദിന്റെയും, റംലയുടേയും മകന്‍ റബീഹ് (6) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് കളി കഴിഞ്ഞ് വരുന്ന വഴി സമീപമുള്ള കുളത്തില്‍ കാല്‍ കഴുകാന്‍ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്നാണ് നിഗമനം. അഞ്ച് മണിക്ക് ശേഷം കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലില്‍ പീച്ചങ്കോട് എല്‍.പി സ്‌കൂളിനോട് ചേര്‍ന്നുള്ള കളിക്കളത്തിനടുത്തുള്ള പഞ്ചായത് കുളത്തിനരികെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുളത്തില്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പീച്ചങ്ങോട് ഗവ. എല്‍.പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റബീഹ്. സഹോദരങ്ങള്‍: റാഷിദ്, റംഷാദ്, റിഷാദ്.