മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം – വയനാട് വികസനസമിതി
കൽപ്പറ്റ : ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് അടിയന്തിര നടപടിയായി ബൈപാസിന്‍റെ പ്രവൃത്തി നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്നും കടുത്ത നടപടികളിലേക്ക് പോവുമെന്നുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം ആശ്വാസം നൽകുന്നത്.
കല്‍പ്പറ്റ ബൈപാസ് രണ്ട് ആഴ്ചയ്ക്കകം ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുവാനും ആറ് മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുവാനും വയനാട് ഡിഐസിസി യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചത്.
നിത്യേനെ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ മണിക്കൂറുകളോളം ഗതാഗത കുരുക്കാണ്. ഈ തീരുമാനത്തോട് കൂടി പ്രയാസത്തിന് പരിഹാരമാകുമെന്നും തീരുമാനം സ്വാഗതാർഹമാണെന്നും വയനാട് വികസനസമിതി ജന സെക്രട്ടറി പി.പി ഷൈജൽ പറഞ്ഞു.