ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ( ഫോസ) കുടുംബ സംഗമം നടത്തി
കൽപ്പറ്റ : ഫോസ വയനാട് ചാപ്റ്റർ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. കൽപ്പറ്റ ഹരിത ഗിരി ഹോട്ടലിൽ നടന്ന സംഗമം ജില്ലാ ജഡ്ജ് എ.ഹാരിസ് ഉദ്ഘാടനം ചെയ്തു. ഫോസ വയനാട് ചാപ്റ്റർ പ്രസിഡണ്ട് അഡ്വ. അബ്ദുറഹ്മാൻ കാതിരി അധ്യക്ഷത വഹിച്ചു.
സഹകരണ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്ത് വരുന്ന അഡ്വ.വെങ്കിട സുബ്രഹ്മണ്യൻ, ഹിന്ദി എം.എ പരീക്ഷയിൽ കേരളത്തിൽ ഏറ്റവും ഉയർന്ന മാർക്കോടെ റാങ്ക് നേടിയ ഫാത്തിമ ഹെന്ന, കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് എം.ടെക്കിൽ ഉന്നത വിജയം നേടിയ മുഹമ്മദ് നജ് വാൻ, സോഫ്റ്റ് ബേസ്മോൾ ഏഷ്യൻ ചാമ്പ്യൻമാരായ ഇന്ത്യൻ ടീം അംഗങ്ങളും ഫാറൂഖ് കോളജ് വിദ്യാർത്ഥികളും വയനാട്ട്കാരുമായ ശ്രുതി എം.എസ്, അഭിലാഷ എ.കെ, വിഷ്ണു .എസ്, കാളിദാസ് വി.എസ്, അമൽ മോഹൻദാസ് എന്നിവർക്ക് ജില്ലാ ജഡ്ജ് ഉപഹാരം നൽകി. അലി പള്ളിയാലിൻ്റെ തരുവണക്കഥകൾ പരിചയപ്പെടുത്തി. തുടർന്ന് സംഗീത നിശയും സംഘടിപ്പിച്ചു.
ഡോ. കെ.ടി അഷ്റഫ്, സത്യൻ വി.സി, ശിഹാബുദ്ദീൻ ആയത്ത്, മോയിൻ കടവൻ, അഡ്വ.സാദിഖ് നീലിക്കണ്ടി, കൃഷ്ണൻ എം, ബിഷർ, ഫാത്തിമ ഹെന്ന എന്നിവർ സംസാരിച്ചു.