ഒരുമിച്ച് ജീവിക്കുന്നതിൻ്റെ ഒരു രാഷ്ട്രീയ രൂപമാണ് സെക്കുലറിസം – കെ.ഇ.എൻ കുഞ്ഞഹമ്മദ്
1 min read
നടവയൽ : ഒരുമിച്ച് ജീവിക്കാൻ വേണ്ടി പരിശീലിക്കുന്ന ഒന്നാണ് വിദ്യാഭ്യാസം. എക്കാലത്തും അതിൻ്റെ രാഷ്ട്രീയ രൂപമാണ് മതേതരത്വമെന്നും എഴുത്തുകാരനും വാഗ്മിയുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് പറഞ്ഞു. നടവയൽ സി.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ മൂന്നാമത് ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൻ്റെ ഒരു ചെറിയ ചുവടു വെപ്പാണ് വിദ്യാഭ്യാസം. ഉത്തമ പൗരൻമാരായി വളരാൻ വിദ്യഭ്യാസം കൊണ്ട് സാധ്യമാകണം. അതിനുള്ള വഴി വിളക്കുകളാണ് കലാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. സി.എം സെൻ്റർ ജനറൽ സെക്രട്ടറി ടി.കെ അബ്ദുറഹിമാൻ ബാഖവി അധ്യക്ഷത വഹിച്ചു. സി.എം സെൻ്റർ ഫിനാൻസ് സെക്രട്ടറി കെ.അബൂബക്കർ ഹാജി, കോളേജ് ഡയറക്ടർ ടി.കെ സൈനുദ്ദീൻ, കോളേജ് പ്രിൻസിപ്പൾ ഷഹീർ അലി, പ്രൊഫ. കെ.എം.ജോസഫ്, കെ.പി. ജംഷീദ് എന്നിവർ സംസാരിച്ചു.