September 21, 2024

തിരുനെല്ലിയിൽ വാക്കുതര്‍ക്കത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

1 min read
Share

തിരുനെല്ലിയിൽ വാക്കുതര്‍ക്കത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുനെല്ലി: തിരുനെല്ലിയിൽ വാക്കുതര്‍ക്കത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുനെല്ലി കാളങ്കോട് കോളനിയിലെ മാരയുടെ മകന്‍ ബിനു (32) ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ അയല്‍വാസികളായ ബന്ധുക്കളുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ മര്‍ദനമേറ്റ ബിനുവിനെ കോളനിക്കാര്‍ അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം വയനാട് മെഡിക്കല്‍ കോളേജിലും പിന്നീട് വിദഗ്ധ ചികില്‍ത്സക്കായി കോഴിക്കോട്‌മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ അഞ്ചരയോടെ ബിനു മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോളനിവാസികളായമൂന്ന് പേരെ തിരുനെല്ലി പോലിസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്ത് വരുന്നുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.