മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ ചന്ദന മരം മുറിച്ച് കടത്താന്‍ ശ്രമം ; യുവാക്കൾ പിടിയിൽ
മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ ചന്ദന മരം മുറിച്ച് കടത്താന്‍ ശ്രമം ; യുവാക്കൾ പിടിയിൽ
കൽപ്പറ്റ : മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ പെരുന്തട്ട, ചെമ്പ്ര ഭാഗങ്ങളില്‍ നിന്ന് ചന്ദന മരം മുറിച്ച കേസില്‍ രണ്ട് പേരെ വനപാലകര്‍ പിടികൂടി. ഓടത്തോട് മേലേത്തൊടിക മുഹമ്മദ് ഫിനാന്‍ (19) ഓടത്തോട് കാട്ടുംകടവത്ത് സാബിന്‍ റിഷാദ് (19) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്‍ കുമാര്‍ (35) നെ കൂടി പിടികൂടാനുണ്ടെന്ന് വനപാലകര്‍ അറിയിച്ചു. പ്രതികള്‍ മരം മുറിച്ച് കടത്തുകയും മറ്റൊന്ന് മുറിച്ച് കടത്താന്‍ ശ്രമിക്കുകയുമായിരുന്നു.
മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഡി.ഹരിലാല്‍, ഡെപൃൂട്ടി റേഞ്ച് ഓഫീസര്‍മാരായ വി.ആര്‍. ഷാജി, കെ. സനല്‍, ബീറ്റ് ഓഫീസര്‍മാരായ റെല്‍ജു വര്‍ഗീസ്, ഗണേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.