സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
1 min readസംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന ; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. ഇന്നലെ (മെയ് 6) കുറഞ്ഞ അതേ വിലയാണ് ഇന്ന് കൂടിയത്. 240 രൂപയാണ് ഇന്ന് കൂടിയത്. 240 രൂപ കൂടിയതോടെ 37,920 രൂപയായി ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അടുത്തിടെ വില ഉയരാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവില കൂടിയും കുറഞ്ഞും ഇരിക്കുകയാണ്. സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ.
ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 4710 രൂപയും ഒരു പവന് 37,680 രൂപയുമായിരുന്നു വില. വ്യാഴാഴ്ചയും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവിലയിൽ ഇന്നലെ കുറവുണ്ടാകുകയായിരുന്നു. മെയ് നാലിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം എത്തിയത്. പവന് 37,600 രൂപയായിരുന്നു വില.