സ്വർണവിലയിൽ ഇന്നും ഇടിവ് ; പവന് 160 രൂപ കൂടി കുറഞ്ഞു
1 min readസ്വർണവിലയിൽ ഇന്നും ഇടിവ് ; പവന് 160 രൂപ കൂടി കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 37,000 ആയി. ഗ്രാം വിലയില്‍ 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4625 രൂപ. ഈ മാസത്തെ ഏറ്റഴും താഴ്ന്ന നിരക്കാണിത്.
പവന്‍ വില ഇന്നലെ 600 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില. പിന്നീട് ക്രമേണ കുറയുന്ന പ്രവണതയാണ് കാണുന്നത്.