September 9, 2024

വിടപറഞ്ഞ സനുവിന് വേണ്ടി തൊണ്ടര്‍നാട് എം.ടി.ഡി.എം സ്കൂള്‍ അവാർഡ് ഏറ്റുവാങ്ങി

1 min read
Share

വിടപറഞ്ഞ സനുവിന് വേണ്ടി തൊണ്ടര്‍നാട് എം.ടി.ഡി.എം സ്കൂള്‍ അവാർഡ് ഏറ്റുവാങ്ങി

മാനന്തവാടി : ജില്ലയിലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ക്കുള്ള അവാര്‍ഡ് എം.ടി.ഡി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.എസ് സനുവിന് വേണ്ടി തൊണ്ടര്‍നാട് എം.ടി.ഡി.എം സ്കൂള്‍ ഏറ്റുവാങ്ങി. ഇതോടൊപ്പം ജില്ലയിലെ മികച്ച എന്‍.എസ്.എസ് വളന്റിയര്‍ക്കുള്ള അവാര്‍ഡ് ഇതേ സ്കൂളിലെ യദുദേവ് പ്രഭാകറിനും ലഭിച്ചു.

തിരുവനന്തപുരം എസ്.എം.വി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി കെ. ആന്‍റണി രാജു അവാര്‍ഡുകള്‍ വിതരണം ചെയ്തു. കഴിഞ്ഞവര്‍ഷം ജൂണ്‍ 28 – നാണ് ഹൃദയാഘാതം മൂലം സനു മരിച്ചത്. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സനു തൊണ്ടര്‍നാട്ടിലെ വിദ്യാര്‍ഥികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, നാട്ടുകാര്‍ക്കുമിടയില്‍ നിറ സാന്നിധ്യമായിരുന്നു.

2020-21 കാലഘട്ടത്തില്‍ ജില്ലയിലെ മികച്ച സ്കൂള്‍ കൃഷിയിടത്തിനുള്ള അവാര്‍ഡ്, നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള ഭവനനിര്‍മാണം, വയോജനങ്ങള്‍ക്ക് ഭക്ഷണപ്പൊതി, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനനോപകരണ സഹായം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.

ചീരാല്‍ മുണ്ടക്കൊല്ലി പഴയിടത്ത് സോമശേഖരന്‍- മല്ലിക ദമ്പതികളുടെ മകനാണ് സനു. ഭാര്യ: വിദ്യ. മകള്‍: സാന്‍വിക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.