സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു ; ഇന്ന് പവന് കുറഞ്ഞത് 160 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4775 രൂപയും ഒരു പവൻ സ്വർണത്തിന് 38,200 രൂപയുമായി. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്. മാർച്ച് 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ദേശീയതലത്തിലും ഇന്ന് സ്വർണവില കുറഞ്ഞു. ഗുഡ് റിട്ടേൺസ് വെബ്സൈറ്റിലെ കണക്കുപ്രകാരം 100 ഗ്രാമിന് 2500 രൂപയാണ് കുറഞ്ഞത്. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് 47,950 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസം ഇത് 48,200 രൂപയായിരുന്നു.