മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് സമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോസേവന പുരസ്‌കാരം
1 min readമാനന്തവാടി : വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോസേവന പുരസ്‌കാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു.
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ വയോജന സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഒരു ബ്ലോക്കിനാണ് ഒരു ലക്ഷം രൂപയും പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെക്കന്‍ഡറി പാലിയേറ്റീവ്, കനിവ് സഞ്ചരിക്കുന്ന ആതുരാലയം തുടങ്ങിയ പദ്ധതികളുടെ ചിട്ടയായ നടത്തിപ്പാണ് മാനന്തവാടി ബ്ലോക്കിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി, മെഡിക്കല്‍ ഓഫീസര്‍മാര്‍ ബ്ലോക്ക് ഓഫീസിലെയും പ്രൊജക്ടുകളിലെയും ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് പുരസ്‌കാരം നേടുന്നതിന് സഹായിച്ചത്.