തിരുനെല്ലിയിൽ 17 കാരിയെ പീഡിപ്പിച്ച കേസ് ; സ്വകാര്യ ബസ് ഡ്രൈവറും, കണ്ടക്ടറും അറസ്റ്റിൽ
തിരുനെല്ലി: തിരുനെല്ലി സ്‌റ്റേഷന്‍ പരിധിയിലെ 17 കാരിയായ ആദിവാസി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് ഡ്രൈവറേയും, കണ്ടക്ടറേയും അറസ്റ്റു ചെയ്തു.
തിരുനെല്ലി അരണപ്പാറ പാലമറ്റം ഐസക് ടി.മാത്യു (25), ഒണ്ടയങ്ങാടി ഷംസീന വീട്ടില്‍ ഒ.ഷംസാദ് (31) എന്നിവരെയാണ് മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി പി.ശശികുമാര്‍ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പോക്‌സോ, എസ്.സി എസ്.റ്റി നിയമങ്ങള്‍ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്താണ് അറസ്റ്റ് ചെയ്തത്.